മലപ്പുറം: യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം.......
കൊച്ചി: ലോക് അദാലത്തുകൾക്ക് കേസുകൾ തീർപ്പാക്കുന്നതിന് സാമ്പത്തികമായ പരിധി (Pecuniary Jurisdiction) നിശ്ചയിച്ചിട്ടില്ലെന്ന് കേരള ഹൈക്കോടതി. തങ്ങളുടെ പ്രാദേശിക അധികാരപരിധിയിൽ (Territorial Jurisdiction) വരുന്ന ഏത് വലിയ തുകയുടെ തർക്കങ്ങളിലും ലോക് അദാലത്തുകൾക്ക് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ഹരിശങ്കർ വി. ......
ന്യൂഡൽഹി:മുംബൈ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ വാർത്താ സമ്മേളനത്തിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച അഭിഭാഷകൻ നീലേഷ് ഓജയ്ക്കെതിരായ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി നടപടികളിൽ ഇടപെടാൻ വിസമ്മതിച്ചത്. ......
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ പിന്മാറണമെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെയും മറ്റ് പ്രതികളുടെയും ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേവലം മുൻവിധികളുടെ അടിസ്ഥാനത്തിൽ ഒരു ജഡ്ജിയുടെ നിഷ്പക്ഷതയെയോ യോഗ്യതയെയോ ചോദ്യം ചെയ്യാൻ കക്ഷികൾക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നടത്തിയ പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്:
രാഷ്ട്രീയക്കാർ അതിർവരമ്പുകൾ ലംഘിക്കരുത്: ഒരു ജഡ്ജിയുടെ യോഗ്യത പരിശോധിക്കേണ്ടത് മേൽക്കോടതികളാണ്, അല്ലാതെ രാഷ്ട്രീയക്കാരല്ല. ......
കൊല്ലം: മലയാളി യുവതിയെ ബെംഗളുരുവിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനിയായ കാർത്തികയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ......
ന്യൂഡൽഹി: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ ഫ്രോഡ് ആണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. അൻവർ രാഷ്ട്രീയമായി സ്ഥിരതയില്ലാത്ത ആളാണെന്നും ഫ്രോഡാണെന്ന് പാർട്ടിക്ക് വ്യക്തമായതോടെ പിന്തുണ പിൻവലിച്ചെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി വി ശിവദാസൻ വ്യക്തമാക്കി. ......
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയത്തിന് തൊട്ടടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാര്യങ്ങൾ എല്ലാം അനുകൂലമായി പുരോഗമിക്കുകയാണെന്നും സൈന്യം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ......
മേടം: ദിവസത്തിന്റെ ആദ്യ പകുതിയിൽ കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന സൂചനയുണ്ട്. പ്രതീക്ഷിച്ച കാര്യങ്ങൾ വൈകുകയോ പരാജയപ്പെടുകയോ ചെയ്യാം.......
തൃശൂർ മറ്റത്തൂരിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ഉടൻ സർക്കാർ പ്രഖ്യാപിക്കണമെന്നും ജനങ്ങൾ താമസിക്കുന്ന വന പ്രദേശങ്ങളിലെ അതിർത്തി മേഖലകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപകമായി പല മേഖലകളിലും പരാജയപ്പെട്ടിരിക്കുന്നത് പരിശോധിക്കണമെന്നും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ചീഫ് സെക്രെട്ടറിക്ക് കത്ത് നൽകി.തൃശൂർ മറ്റത്തൂർ കൊടകര കടമ്പോട്ട് വീട്ടിൽ സിൽജോയുടെ മക്കളായ അൽജോ (8 വയസ്സ്), അനോഷ് (10 വയസ്സ്) എന്നിവർക്കാണ് കഴിഞ്ഞ ദിവസം വീട്ടിൽ ഉറങ്ങിക്കിടക്കവെ പാമ്പ് കടിയേറ്റത്. അൽജോ സംഭവത്തിൽ മരണപ്പെടുകയും ചെയ്തു. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച് ആവിശ്യമായ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതിലെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് അഡ്വ. ......
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങൾ ഒരുക്കുന്ന ഐ–പാക് കമ്പനി താൽക്കാലികമായി ഗ്രൗണ്ട് പ്രവർത്തനങ്ങൾ നിർത്തിവച്ചു. ......